BREAKING NEWS
dateTHU 21 NOV, 2024, 3:24 PM IST
dateTHU 21 NOV, 2024, 3:24 PM IST
back
Homeregional
regional
Arya
Sat Dec 23, 2023 12:09 PM IST
വിവാഹ ചടങ്ങിന്‍റെ ഫോട്ടോയും വീഡിയോയും നൽകിയില്ല; ദമ്പതികൾക്ക് ഫോട്ടോഗ്രാഫി കമ്പനി 1,18,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
NewsImage

കൊച്ചി: വാഗ്ദാനം ചെയ്ത പോലെ വിവാഹ ചടങ്ങിന്‍റെ ഫോട്ടോയും വീഡിയോയും നൽകാതെ ദമ്പതികളെ കബളിപ്പിച്ച ഫോട്ടോഗ്രാഫി കമ്പനി 1,18,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. എറണാകുളം ആലങ്കോട് സ്വദേശികളായ അരുൺ ജി നായർ , ഭാര്യ ശ്രുതി സതീഷ് എന്നിവർ നൽകിയ പരാതിയിലാണ് ഉത്തരവ്. 2017 ഏപ്രിൽ 16നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന്‍റെ തല ദിവസവും വിവാഹ ദിവസവും ഫോട്ടോയും അന്നത്തെ സൽക്കാരവും ഫോട്ടോയും വീഡിയോയും എടുക്കുന്നതിനായി എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തെ സമീപിച്ചത്. 58, 1500 രൂപ അഡ്വാൻസ് ആയി നൽകുകയും ചെയ്തു. എന്നാൽ നാളുകൾ കഴിഞ്ഞിട്ടും ആൽബവും വീഡിയോയും എതിർകക്ഷികൾ തയ്യാറാക്കി നൽകിയില്ല. ഈ സാഹചര്യത്തിലാണ് ദമ്പതികൾ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.

ജീവിതത്തിലെ ഏറ്റവും പവിത്രവും പ്രാധാന്യമുള്ളതുമായ വിവാഹ ചടങ്ങ് പകർത്തുന്നതിന് വേണ്ടിയാണ് ഫോട്ടോഗ്രാഫി കമ്പനിയെ പരാതിക്കാർ സമീപിച്ചത് .എന്നാൽ വാഗ്ദാന ലംഘനമുണ്ടായപ്പോൾ സ്വാഭാവികമായ പരാതിക്കാർക്ക് കടുത്ത മാനസിക വിഷമവും ഉണ്ടായി. പരാതിക്കാർ അനുഭവിച്ച വൈകാരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകാൻ വീഴ്ച വരുത്തിയവർക്ക് ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രസിഡന്‍റ് ഡി.ബി. ബിനു മെമ്പർമാരായ വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായുള്ള കമീഷനാണ് ഉത്തരവിട്ടത്. ഫോട്ടോഗ്രാഫി സേവനങ്ങൾക്കായി പരാതിക്കാരൻ നൽകിയ 58,500/-രൂപയും നഷ്ടപരിഹാരമായി 60,000 രൂപയും 30 ദിവസത്തിനകം എതിർകക്ഷി പരാതികാരന് നൽകണമെന്നാണ് ഉത്തരവ്. പരാതിക്കാർക്കു വേണ്ടി അഡ്വ. അശ്വതി ചന്ദ്രൻ ഹാജരായി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE