BREAKING NEWS
dateTUE 8 APR, 2025, 6:39 AM IST
dateTUE 8 APR, 2025, 6:39 AM IST
back
Homeregional
regional
Arya
Tue Dec 05, 2023 03:41 PM IST
ശുചിമുറികൾ മാറി കയറി; വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറു പേർക്ക് പരിക്ക്
NewsImage

പാലക്കാട്: കുമരനെല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറു പേർക്ക് പരിക്ക്. അഞ്ച് വിദ്യാർഥികൾക്കും ഒരു അധ്യാപകനുമാണ് പരിക്കേറ്റത്. ഇവരെ എടപ്പാളിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പ്ലസ് വൺ വിദ്യാർഥികളുടെ ശുചിമുറിയിൽ പ്ലസ് ടു വിദ്യാർഥികൾ കയറിയതു സംബന്ധിച്ചായിരുന്നു തർക്കം. 

വാക്കുതർക്കം പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ ചെന്ന അധ്യാപകർക്ക് ഉൾപ്പെടെ പരിക്കേറ്റു. സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തെത്തുടർന്ന് ഹയർ സെക്കൻഡറി വിഭാഗത്തിന് ഇന്ന് അവധി നൽകി. പ്രശ്നക്കാരായ വിദ്യാർഥികളുടെ രക്ഷിതാക്കളെ സ്കൂളിലേക്കു വിളിച്ച് ചർച്ച നടത്തി. പ്രശ്നങ്ങൾ പരിഹരിക്കുന്നതു വരെ ഇവർ സ്കൂളിൽ എത്തേണ്ടെന്നാണ് അധികൃതർ നൽകിയ നിർദേശം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE