BREAKING NEWS
dateTHU 30 JUL, 2026, 6:19 AM IST
dateTHU 30 JUL, 2026, 6:19 AM IST
back
Homesections
sections
SREELAKSHMI
Thu May 30, 2024 12:53 PM IST
വിഷു ബംപർ; 12 കോടിയുടെ ഭാഗ്യശാലി സെക്യൂരിറ്റി ജീവനക്കാരൻ
NewsImage

ആലപ്പുഴ: 12 കോടിയുടെ വിഷു ബമ്പർ അടിച്ചത് പഴവീട് സ്വദേശി വിശ്വംഭരന്. കൈവന്നത് മഹാഭാഗ്യമാണെന്ന്'വിശ്വംഭരൻ പറഞ്ഞു. ലോട്ടറി അടിച്ചെന്ന് അറിഞ്ഞത് കഴിഞ്ഞ ദിവസം രാത്രിയിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാസത്തിൽ പത്ത് ഇരുപതെണ്ണം ലോട്ടറിയെടുക്കും. ആലപ്പുഴയിലാണ് ലോട്ടറി അടിച്ചത് എന്ന വാർത്ത കണ്ടിരുന്നു. അപ്പോഴാണ് നോക്കിയത്. നോക്കിയപ്പോൾ അടിച്ചെന്ന് കണ്ടു, വിശ്വംഭരൻ പറഞ്ഞു.സി.ആർ.പി.എഫ്. വിമുക്തഭടനാണ് വിശ്വംഭരൻ. നിലവിൽ സെക്യൂരിറ്റിയായി ജോലിചെയ്യുകയാണ്.അഞ്ചെട്ട് വർഷത്തോളമായി ലോട്ടറി എടുക്കാൻ തുടങ്ങിയിട്ട്. മാസത്തിൽ അഞ്ഞൂറോളം രൂപയുടെ ടിക്കറ്റുകളെടുക്കും. ഇത്തവണ രണ്ട് ബംപറെടുത്തു. അതിൽ ഒന്നിനാണ് അടിച്ചത്. മരിക്കുംവരെ ഇനി ആരുടേയും കാലുപിടിക്കാൻ പോകേണ്ടതില്ലല്ലോ. ദൈവം തന്നതല്ലേ, വിശ്വംഭരൻ പറഞ്ഞു. വി.സി 490987 നമ്പറിനായിരുന്നു ഇത്തവണത്തെ വിഷും ബംപർ അടിച്ചത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE