
വടകര: എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ സയിദ് മുഹമ്മദും പാർട്ടിയും ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചോറോട് മുട്ടുങ്ങൽ നടത്തിയ പരിശോധനയിൽ KL 56 U 2683 നമ്പർ ആക്ടിവ സ്കൂട്ടറിൽ 5.981 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ.
പുറങ്കര രയതോത്ത് വീട്ടിൽ ഷമിനാദ് (36) ആണ് പിടിയിലായത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രമോദ് പുളിക്കൂൽ, പ്രിവൻ്റീവ് ഓഫീസർ ഉനൈസ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ് ) ഷിരാജ് , സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്‌ബിൻ, ശ്യാം രാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജില, ജസ്മിന , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.