BREAKING NEWS
dateSUN 16 AUG, 2026, 1:34 AM IST
dateSUN 16 AUG, 2026, 1:34 AM IST
back
Homeregional
regional
SREELAKSHMI
Fri Aug 14, 2026 10:15 PM IST
വടകരയിലെ സൊസൈറ്റി തട്ടിപ്പ്; മൂന്ന് പ്രതികളെയും ഹാജരാക്കാൻ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ച് കോടതി
NewsImage
മുഖ്യ പ്രതി റിനീഷ്

വടകര: കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ ഹാജരാക്കാൻ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. കേസ് അന്വേഷിക്കുന്ന റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എൻ രാജേഷ് കുമാർ കോടതിയിൽ നൽകിയ അപേക്ഷയിലാണ് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചത്.

കോൺഗ്രസ്സ് നേതാവും ഡിസിസി സെക്രട്ടറിയുമായ പഴങ്കാവിലെ ടി വി സുധീർ കുമാർ, സംഘം സെക്രട്ടറി വെള്ളികുളങ്ങര സ്വദേശിനി പ്രീന, മുഖ്യ പ്രതി പേരാമ്പ്ര സ്വദേശി റിനീഷ് എന്നിവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണം. മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതിനാണ് അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE