തൃശൂർ: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഇവന്റ്മാനേജ്മെന്റ് കമ്പനി ഉടമ പി എസ് ജനീഷ് പിടിയിൽ. തൃശൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഹെെക്കോടതി നിർദേശിച്ചിട്ടും ജനീഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല. കേസിൽ മൂന്നാം പ്രതിയാണ് ജനീഷ്.
ഉമ തോമസിന് പരിക്കേറ്റ സംഭവത്തിൽ ഇന്നലെ സംഘാടകർക്കെതിരെ രൂക്ഷവിമർശനം ഹെെക്കോടതി നടത്തിയിരുന്നു. ഉമ തോമസിന് പരിക്കേറ്റശേഷവും പരിപാടി കുറച്ച് നേരത്തക്ക് എങ്കിലും എന്തുകൊണ്ട് നിർത്തിവച്ചില്ലെന്നാണ് ഹെെക്കോടതി ചോദിച്ചത്.