പെരുമ്പെട്ടി: സഹോദരിമാർക്കൊപ്പം കളിക്കുന്നതിനിടെ വീടിന് സമീപമുള്ള പുരയിടത്തിലെ കിണറ്റിൽവീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം.പെരുമ്പെട്ടി അമ്പലവയലിൽ താമസിക്കുന്ന മലയാലപ്പുഴ തലച്ചിറ കുരുട്ടുംമൂടിയിൽ കെ.കെ.ഷാജിയുടെയും വെള്ളയിൽ സരളയുടെയും മകൾ അരുണിമ (പാറു) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അപകടം.
സഹോദരിമാരായ അമയയ്ക്കും അനഘയ്ക്കുമൊപ്പമാണ് കുട്ടി കളിച്ചുകൊണ്ടിരുന്നത്. ഇതിനിടെ സമീപത്തുള്ള പുരയിടത്തിലേക്ക് കയറിയപ്പോൾ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.
കുട്ടികളുടെ കരച്ചിൽകേട്ട് ഒാടിയെത്തിയ തോട്ടംതൊഴിലാളികൾ അരുണിമയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.