കോഴിക്കോട്: ഓടുന്ന തീവണ്ടിയില്‍നിന്ന് തൃശ്ശൂര്‍ സ്വദേശിനിയെ തള്ളിയിട്ട് ബാഗ് തട്ടിപ്പറിച്ച കേസിലെ പ്രതിയായ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി മുഹമ്മദ് സൈഫ് അസ്‌കര്‍ അലി(37)യെ മുംബൈ പോലീസും അറസ്റ്റുചെയ്തു.
കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ക്കഴിയുന്ന ഇയാളെ നാലാഴ്ചമുന്‍പ് സമാനമായ രണ്ട് കവര്‍ച്ചക്കേസില്‍ മുംബൈ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതേ കേസില്‍ കുര്‍ള പോലീസും കഴിഞ്ഞദിവസം കോഴിക്കോട്ടെത്തി ഇയാളെ അറസ്റ്റുചെയ്തു. കോഴിക്കോട്ടെ കേസില്‍ മുംബൈ പനവേലില്‍ നിന്നാണ് മുഹമ്മദ് സൈഫിനെ പിടികൂടുന്നത്. കേരളത്തില്‍ ഇയാളുടെപേരില്‍ ഈ ഒരു കേസ് മാത്രമാണുള്ളതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.