കൊച്ചി: താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. എല്ലാഘട്ടത്തിലും ജാമ്യം എന്നത് അവകാശമല്ലെന്നും ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളിയത്.
ഫെബ്രുവരി 27-നുനടന്ന ഏറ്റുമുട്ടലില്‍ സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയായിരുന്നു മുഹമ്മദ് ഷഹബാസി(15)ന്റെ മരണം.