നാഗപട്ടണം: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പത്തുവയസുകാരി മരിച്ചു. വടക്കഞ്ചേരി സ്വദേശികളായ മനോജിന്റെയും മായയുടെയും മകൾ ദേവികയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ കുട്ടിയെ നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അവിടെ വച്ചാണ് മരണം സംഭവിച്ചത്.ശരീരത്തിൽ സോഡിയം കുറഞ്ഞുപോയതാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.