BREAKING NEWS
dateWED 29 JUL, 2026, 9:36 PM IST
dateWED 29 JUL, 2026, 9:36 PM IST
back
Homeregional
regional
SREELAKSHMI
Tue Jul 28, 2026 09:03 PM IST
എംഡിഎംഎ കേസ്: അധ്യാപിക നീഷ്‌മയെ പിരിച്ചുവിട്ടു
NewsImage

വടകര : വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ മൂന്നാമത്തെ അദ്ധ്യാപികയെയും ജോലിയിൽ നിന്ന്‌ പിരിച്ചുവിട്ടു.പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും ആവള കുട്ടോത്ത് സ്വദേശിനിയായ വലിയപറമ്പിൽ വി പി നീഷ്മയെയാണ് (30) പിരിച്ചുവിട്ടത്. 

കേസുമായി ബന്ധപ്പെട്ട് ഒരു ഇടനിലക്കാരനെക്കൂടി എസ്‌ഐടി കസ്റ്റഡിയിലെടുത്തു. ഇരിട്ടി സ്വദേശിയായ ഫുഡ് ഡെലിവറി ബോയായ യുവാവാണ് പിടിയിലായത്. നീഷ്‌മയെ പിരിച്ചുവിട്ടതോടെ കേസിൽ പിടിയിലായ മൂന്ന് അധ്യാപകരെയും പുറത്താക്കിയിരിക്കുകയാണ്. ലഹരിവിരുദ്ധ ക്യാമ്പെയിന്റെയടക്കം ഭാഗമായിരുന്നു ഇവർ.അറസ്‌റ്റിലായ നീഷ്മയ്ക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് പൊലീസ് ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്നുരാവിലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിശേഷം അറസ്റ്റുചെയ്യുകയായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE