തിരുവനന്തപുരം: സബ് ജയിൽ സൂപ്രണ്ട് വീട്ടിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ. തിരുവനന്തപുരം സബ് ജയിൽ സൂപ്രണ്ട് എസ് സുരേന്ദ്രൻ (55) ആണ് മരിച്ചത്. സര്‍വീസിൽ നിന്ന് വിരമിക്കാൻ നാലു മാസം മാത്രമാണ് ബാക്കിയിരിക്കെയാണ് മരണം. അപകട മരണമാണോയെന്ന് വ്യക്തമല്ല. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശിയാണ്. വിഴിഞ്ഞം ഫയർ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരെത്തിയാണ് സുരേന്ദ്രനെ പുറത്തെടുത്തത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.