BREAKING NEWS
dateFRI 4 JUL, 2025, 5:30 PM IST
dateFRI 4 JUL, 2025, 5:30 PM IST
back
Homeregional
regional
SREELAKSHMI
Thu Jul 03, 2025 03:54 PM IST
തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; 20 പേര്‍ക്ക് കടിയേറ്റു
NewsImage

തിരുവനന്തപുരം: പോത്തന്‍കോട് തെരുവുനായയുടെ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് സ്ത്രീകളും ഒന്‍പത് ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പെടെ ഇരുപതോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. നായയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് നായ അക്രമാസക്തനായി ആളുകളെ ആക്രമിക്കാന്‍ തുടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പോത്തന്‍കോട് ജംഗ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ അകലെ പൂലന്തറ വരെ നായ ആക്രമണം തുടര്‍ന്നു.

പോത്തന്‍കോട് ബസ് സ്റ്റാന്‍ഡിലും മേലേമുക്കിലും തുടര്‍ന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്. വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു. പരിക്കേറ്റ എല്ലാവര്‍ക്കും കാലിലാണ് കടിയേറ്റിട്ടുള്ളത്. എല്ലാവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE