BREAKING NEWS
dateMON 3 MAR, 2025, 2:00 AM IST
dateMON 3 MAR, 2025, 2:00 AM IST
back
Homepolitics
politics
SREELAKSHMI
Mon Feb 24, 2025 10:14 AM IST
ശശി തരൂർ അതിരുവിടരുത്, മാധ്യമത്തിലൂടെ പരസ്യമായി പ്രതികരിച്ചത് ശരിയല്ലെന്നും കെ.സുധാകരൻ
NewsImage

തിരുവനന്തപുരം: ശശി തരൂർ കോൺ​ഗ്രസിന്റെ വർക്കിം​ഗ് കമ്മിറ്റി അംഗമാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പ്രതികരിക്കുന്നത് ശരിയല്ലെന്നാണ് കരുതുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ശശി തരൂരിന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺ​ഗ്രസ് വർക്കിം​ഗ് കമ്മിറ്റിയം​ഗം എന്ന നിലയ്ക്ക് എന്തുമാറ്റം വേണമെങ്കിലും അദ്ദേഹത്തിന് വരുത്താം. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമെന്നനിലയ്ക്ക് വിടുകയാണെന്നും കെ.സുധാകരൻ പറഞ്ഞു.

തരൂരിന്റെ അഭിപ്രായം കെ.പി.സി.സി നോക്കേണ്ട കാര്യമല്ല. അദ്ദേഹംതന്നെ തിരുത്തിക്കോട്ടേ എന്നതാണ് അഭിപ്രായമെന്ന് കെ. സുധാകരൻ പറഞ്ഞു. പാർട്ടി വേദിയിലായിരുന്നു യഥാർത്ഥത്തിൽ ശശി തരൂർ ഇക്കാര്യം പറയേണ്ടിയിരുന്നത്. ശശി തരൂരിനെപ്പോലൊരാൾ ഇപ്പോൾ ചെയ്തത് യുക്തമല്ല എന്നാണ് അഭിപ്രായം. മാധ്യമത്തിലൂടെ ശശി തരൂർ പരസ്യമായി പ്രതികരിച്ചത് ശരിയല്ല. അദ്ദേഹത്തെ എല്ലാക്കാലത്തും വളരെ പിന്തുണച്ച ഒരാളാണ് താൻ. ഇപ്പോഴും അങ്ങനെത്തന്നെയാണ്. ശശി തരൂർ അതിരുവിട്ട് പോകരുതെന്ന് ആ​ഗ്രഹമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

"ഇക്കാര്യം പറയാൻ അദ്ദേഹത്തെ നാലുതവണ ഫോൺ വിളിച്ചെങ്കിലും കിട്ടിയില്ല. ശശി തരൂർ കോൺ​ഗ്രസ് വിട്ടുപോകുമെന്നൊന്നും കരുതുന്നില്ല. അദ്ദേഹം പറഞ്ഞതെല്ലാം കോൺ​ഗ്രസിന് കരുത്തുപകരാൻ സാധിക്കുന്ന പ്രവർത്തനത്തിന് വഴിമരുന്നിടാൻവേണ്ടിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കോൺ​ഗ്രസിന് നല്ലൊരു നേതാവില്ലായിരിക്കാം. എന്റെ നേതൃത്വത്തിന്റെ ശേഷി വിലയിരുത്തേണ്ടത് അദ്ദേഹത്തെപ്പോലൊരാൾതന്നെയാണ്. തരൂരിന് അങ്ങനെ തോന്നിയെങ്കിൽ എനിക്കതിൽ പരാതി തോന്നിയിട്ട് കാര്യമില്ലല്ലോ. ഞാൻ നന്നാകാൻ നോക്കാം." സുധാകരൻ പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE