BREAKING NEWS
dateMON 15 JUN, 2026, 10:39 AM IST
dateMON 15 JUN, 2026, 10:39 AM IST
back
HomeBusiness
Business
SREELAKSHMI
Wed Jun 25, 2025 09:09 AM IST
ഏഴാംക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റില്‍
NewsImage

കോട്ടയം: വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ഇടക്കുന്നം വില്ലേജില്‍ പാറത്തോട് ലൈബ്രറി ഭാഗത്ത് കൊല്ലംപറമ്പില്‍ വീട്ടില്‍ കെ.എസ്. റഹീമിനെ (55) ആണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.2025 ഫെബ്രുവരി മുതല്‍ ജൂണ്‍വരെ വരെയുള്ള കാലയളവില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.

കുട്ടിയെ ലൈംഗികോദ്ദേശ്യത്തോടെ ആക്രമിക്കുകയും ഇഷ്ടമാണെന്നു പറഞ്ഞ് ശല്യപ്പെടുത്തുകയും ചെയ്തെന്നാണ് പരാതിയിലുള്ളത്. സ്ഥിരമായി ഫോണ്‍ ചെയ്യണമെന്നും ഇഷ്ടമാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING