BREAKING NEWS
dateFRI 12 JUN, 2026, 1:38 PM IST
dateFRI 12 JUN, 2026, 1:38 PM IST
back
Homepolitics
politics
SREELAKSHMI
Sat Jun 07, 2025 08:35 PM IST
ഒന്നര ലക്ഷം കൈക്കൂലി; വടകര സ്വദേശി റിട്ടയേർഡ് അധ്യാപകൻ വിജിലൻസ് പിടിയിൽ
NewsImage

കൊച്ചി: അധ്യാപകരില്‍ നിന്ന് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റർ വിജിലന്‍സ് പിടിയില്‍. കീഴല്‍ സ്വദേശി കെ.പി വിജയനെയാണ് വിജിലന്‍സ് ശനിയാഴ്ച കയ്യോടെ പിടികൂടിയത്. കോട്ടയം പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരില്‍ നിന്നാണ് വിജയന്‍ കൈക്കൂലി വാങ്ങിയത്.എറണാകുളത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മൂന്ന് അധ്യാപകരുടെ പുനര്‍നിയമനം ക്രമപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി സെക്രട്ടേറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനാണെന്നും പറഞ്ഞാണ് വിജയന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 

ഏപ്രിലില്‍ സെക്രട്ടേറിയേറ്റില്‍ നിന്നാണെന്ന് പറഞ്ഞ് വിജയന്‍ ഒരു അധ്യാപകനെ ഫോണില്‍ വിളിച്ച് മറ്റ് രണ്ട് അധ്യാപകരെയും കൂട്ടി തിരുവനന്തപുരത്തെത്താന്‍ പറയുകയായിരുന്നു. തുടര്‍ന്ന് സെക്രട്ടേറിയേറ്റിന് സമീപം എത്തി വിജയനെ നേരില്‍ കണ്ടപ്പോള്‍ ഫയലില്‍ പ്രശ്‌നങ്ങളുണ്ടെന്നും കാലതാമസമില്ലാതെ ഫയല്‍ ശരിയാക്കുന്നതിന് പണച്ചെലവുണ്ടെന്നും പറഞ്ഞു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ 1.5 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് പറയുകയും ചെയ്തു. മെയ് 31ന് തിരുവനന്തപുരത്തെത്തി 1.5 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നും അറിയിച്ചു. പിന്നീട് ഫയലിന്റെ വിവരം തിരക്കാന്‍ തിരുവനന്തപുരത്തെത്തിയ പരാതിക്കാരനെ തൈക്കാടുള്ള ക്വാര്‍ട്ടേഴ്‌സിന് സമീപം വിളിച്ച് വരുത്തി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനെന്നു പറഞ്ഞയാള്‍ പുനര്‍ നിയമനം ക്രമപ്പെടുത്തിയ ഉത്തരവിന്റെ പകര്‍പ്പ് നല്‍കുകയും നിയമന ഉത്തരവ് കാലതാമസം കൂടാതെ ശരിയാക്കിയതിനുള്ള കൈക്കൂലി ഏജന്റായ വിജയനെ ഏല്‍പ്പിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് പല പ്രാവശ്യം വിജയന്‍ പരാതിക്കാരനെ ഫോണില്‍ വിളിക്കുകയും ജൂണ്‍ ഏഴിന് എറണാകുളം എ ജി ഓഫീസിന് സമീപം വെച്ച് പണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ അധ്യാപകര്‍ ഈ വിവരം കോട്ടയം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി ജംഗ്ഷനിലെ വാട്ടര്‍ മെട്രോ സ്റ്റേഷന് സമീപം വെച്ച് പരാതിക്കാരനില്‍ നിന്ന് ഒന്നരലക്ഷംരൂപ കൈക്കൂലി വാങ്ങവെ വിജയനെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. വിജയന്റെ കീഴലിലെ വീട്ടിലും വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. അറസ്റ്റിലായ പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE