തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ സാധാരണഗതിയിൽ സമരങ്ങൾ നിയന്ത്രിക്കുന്നതു പോലെ പോലീസ് ഇടപെട്ടില്ല. ബാരിക്കേഡ് ചാടിക്കടന്നവരെ തടഞ്ഞില്ല. ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ രാജ്ഭവന്‍റെ ഗേറ്റിന് മുന്നിലെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ, പ്രസിഡന്‍റ് അനുശ്രീ എന്നിവരടക്കമുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജില്ലാ ആസ്ഥാനങ്ങളിൽ പോസ്റ്റ് ഓഫിസുകളിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ഉന്നത വിദ്യാഭ്യാസ രംഗം ഗവർണർ കാവിവത്ക്കരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐയുടെ മാർച്ച്. വിവിധ സർവകലാശാല സെനറ്റുകളിലേക്ക് ആർഎസ്എസ് വക്‌താക്കളെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരത്തിന് എസ്എഫ്ഐ ആഹ്വാനം ചെയ്തിരുന്നു.