BREAKING NEWS
dateTHU 22 OCT, 2026, 7:52 PM IST
dateTHU 22 OCT, 2026, 7:52 PM IST
back
Homeregional
regional
SREELAKSHMI
Thu Oct 22, 2026 10:08 AM IST
ഖത്തറിലെ മുസ്ളീം കൾച്ചറൽ സെന്ററിലെ കവർച്ച; പ്രതിയായ കൊയിലാണ്ടി സ്വദേശി പൊലീസിൽ കീഴടങ്ങി
NewsImage

കോഴിക്കോട്: ഖത്തർ കേരള മുസ്ളീം കൾച്ചറൽ സെന്റർ (കെഎംസിസി) ഓഫീസിൽ നിന്ന് എട്ടുകോടി രൂപ കവർച്ച ചെയ്ത സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവ് പൊലീസിൽ കീഴടങ്ങി. കൊയിലാണ്ടി സ്വദേശി ബാലകൃഷ്‌ണനാണ് കീഴടങ്ങിയത്. തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേയ്ക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി സ്‌ട്രോംഗ് റൂം ഗ്യാസ് കട്ടറുപയോഗിച്ച് തുറക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് ഇയാളുടെ മൊഴി.നാട്ടിൽ വെൽഡിംഗ് തൊഴിലാളിയായിരുന്നു ബാലകൃഷ്ണൻ. 2025 സെപ്‌തംബറിലായിരുന്നു സംഭവം നടന്നത്.

 ജോലി വാഗ്ദാനം ചെയ്ത് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ബാലകൃഷ്‌ണൻ പറയുന്നത്. ഖത്തറിലെ ഒരു ഓഫിസിന്റെ സ്‌ട്രോംഗ് റൂമിന് തകരാറുണ്ടെന്നും അത് ശരിയാക്കണമെന്നും പറഞ്ഞായിരുന്നു കൊണ്ടുപോയത്. ഇതിന് പത്തുലക്ഷം രൂപയാണ് ഓഫർ ചെയ്തതെന്നും ബാലകൃഷ്ണൻ പറയുന്നു. കവർച്ചാശ്രമമാണെന്നറിഞ്ഞപ്പോൾ തടയാൻ ശ്രമിച്ചു. എന്നാൽ വധഭീഷണിയടക്കം ഉണ്ടായതോടെയാണ് സ്‌ട്രോംഗ് റൂം തുറക്കേണ്ടി വന്നതെന്നും ബാലകൃഷ്‌ണന്റെ മൊഴിയിലുണ്ട്.കവർച്ചക്കുശേഷം സംഘം ഖത്തറിൽ നിന്ന് കടന്നുകളഞ്ഞു. 50,000 രൂപയാണ് ബാലകൃഷ്‌ണന് ലഭിച്ചതെന്നാണ് വിവരം . 

നാട്ടിലെത്തിയതിനുശേഷം കടുത്ത മാനസിക സംഘർഷത്തിലായ ബാലകൃഷ്‌ണൻ മുസ്ളീം ലീഗിൽ അംഗത്വമെടുക്കാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. പിന്നീടാണ് ബിജെപിയിൽ ചേരുന്നത്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. കെഎംസിസി കവർച്ചാകേസിൽ ആറുപ്രതികളാണുള്ളത്. അഞ്ചുപേർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌