തിരുവനന്തപുരം: പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ JC 325526 നമ്പര്‍ ടിക്കറ്റിന്. കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ഏജന്റായ ലയ എസ്.വിജയന്‍ കായംകുളം സബ് ഓഫീസില്‍നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്.
പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പിലെ രണ്ടാം സമ്മാനം JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ നമ്പറുകള്‍ക്ക് ലഭിച്ചു. ഒരു കോടി രൂപവീതമാണ് സമ്മാനത്തുക.39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. 12 കോടി രൂപയാണ് ബംപര്‍ സമ്മാനം. അഞ്ച് പേര്‍ക്ക് ഒരു കോടിവീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷംരൂപയാണ് മൂന്നാം സമ്മാനം.