പാലക്കാട്: 25 കോടിയുടെ ഓണം ബമ്പര്‍ സമ്മാനവിജയിയെ തിരഞ്ഞെടുത്തു. ഇത്തവണ പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. പാലക്കാട് വിറ്റ ടിക്കറ്റ് വാങ്ങിയത് തിരുവനന്തപുരത്തെ ഏജന്റ്. അവിടെ നിന്ന് വാങ്ങി കൊച്ചി നെട്ടൂരിലെ സബ് ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.
തിരുവനന്തപുരം ആറ്റിങ്ങലിലെ ഭഗവതി ഏജന്‍സീസ് ഉടമ തങ്കരാജനിലേക്കാണ് ആദ്യം ടിക്കറ്റ് എത്തിയത്. അവിടെ നിന്ന് കൊച്ചി നെട്ടൂരിലെ ലതീഷ് എന്ന ഏജന്റ് വാങ്ങി വിറ്റ ടിക്കറ്റിലെ സമ്മാന ജേതാവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഏവരും. മരട് സ്വദേശിയാണ് ഇദ്ദേഹം എന്നാണ് വിവരം.
മറ്റ് സീരീസിലെ ഇതേ നമ്പർ ടിക്കറ്റിന് സമാശ്വാസമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി വീതം 20പേർക്കാണ്.രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകൾ - TK459300,TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733, TH 577825......
ഉച്ചയ്ക്ക് ഒരുമണിക്ക് ഗോർഖി ഭവനിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ, ആന്റണി രാജു എംഎൽഎ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. സെപ്തംബർ 27ന് നടത്താനിരുന്ന നറുക്കെടുപ്പ് സാങ്കേതിക കാരണങ്ങളാലാണ് ഇന്നത്തേക്ക് മാറ്റിയത്.