
പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എയിലും വിമതസ്വരം. ബി.ഡി.ജെ.എസ് ജില്ല കമ്മിറ്റിയംഗം എസ്. സതീശ് നാമനിർദേശ പത്രിക നൽകി. ഈഴവ വിഭാഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് പത്രിക നൽകിയതെന്ന് സതീശ് പറഞ്ഞു.
ഈഴവ സമുദായത്തിൽ നിന്നുള്ള സ്ഥാനാർഥിയെ വേണം പരിഗണിക്കാനെന്ന് തുടക്കം മുതൽക്കേ ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അവഗണിച്ചുകൊണ്ട് ഈഴവ സമുദായത്തിനു പുറത്തുള്ള നേതാവായ സി. കൃഷ്ണകുമാറിനെ മത്സരിക്കാൻ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു. കൃഷ്ണകുമാർ സ്ഥാനാർഥിയായതോടെ നിരാശയിലായ ശോഭാ സുരേന്ദ്രൻ പക്ഷം ഒരുവശത്ത് എൻ.ഡി.എക്ക് തലവേദനയായി നിൽക്കവെയാണ് വിമത സ്ഥാനാർഥി കൂടി രംഗത്തെത്തിയത്.