തിരുവനന്തപുരം: ക്യാമറയുള്ള കണ്ണടയുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ച വയോധികൻ പിടിയിൽ. അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷായാണ് പിടിയിലായത്. ഇന്നലെ വൈകിട്ടായിരുന്നു ഇയാൾ ക്ഷേത്രത്തിനകത്ത് കയറിയത്.
എന്നാൽ കണ്ണടയിൽ ലൈറ്റ് മിന്നുന്നത് കണ്ടതോടെ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ക്യാമറ ശ്രദ്ധയിൽപ്പെട്ടത്. സ്മാർട്ട് ഗ്ലാസാണ് വയോധികൻ ഉപയോഗിച്ചത്. ക്ഷേത്രത്തിനകത്തെ ചില ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന.