പാലക്കാട്: ഒലവക്കോട് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിക്കുളങ്ങര സ്വദേശി വേണുഗോപാൽ (59) ആണ് മരിച്ചത്. ഒലവക്കോട് അത്താണിപറമ്പിൽ പലചരക്കുകടയുടെ മുമ്പിലാണ് മൃതദേഹം കണ്ടത്. പരിക്കേറ്റ നിലയിലായിരുന്ന മൃതദേഹം ഉണ്ടായിരുന്നത്.
ഒലവക്കോട് അത്താണിപറമ്പ് ഭാഗത്ത് ആക്രിപെറുക്കി വിറ്റും കൂലിപ്പണി ചെയ്തുമാണ് വേണുഗോപാൽ ജീവിച്ചിരുന്നത്.