BREAKING NEWS
dateSAT 11 APR, 2026, 8:10 PM IST
dateSAT 11 APR, 2026, 8:10 PM IST
back
Homeregional
regional
SREELAKSHMI
Sat Apr 11, 2026 05:11 PM IST
നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു
NewsImage

നാദാപുരം : നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു. നാദാപുരം പുളിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ മറിയം, അൻസാറിന്റെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പുളിയാവ് പുഴയിലാണ് സംഭവം.

തുണി അലക്കാൻ വേണ്ടിയാണ് ഇവർ പുഴക്കരയിൽ എത്തിയത്. ഇതിനിടെ കുട്ടി കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നു. കുട്ടി പുഴയിലേക്കിറങ്ങിയ സമയത്ത് കയത്തിൽപെട്ടു പോകുകയായിരുന്നു. മൃതദേഹങ്ങൾ നാദാപുരം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് വിദഗ്ധ സംഘമെത്തിയാണ് ഇവരെ പുഴയിൽ നിന്നും പുറത്തെടുത്തത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE