തൃശ്ശൂർ: തൃശ്ശൂരും പാലക്കാടും വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. പുലർച്ചെ 3.56-ന് കുന്നംകുളം തൃത്താല മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസവും ഈ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
തൃശ്ശൂരിൽ കുന്നംകുളം, കേച്ചേരി, ചൂണ്ടൽ ഉൾപ്പെടെയുള്ള ഭാഗത്താണ് പ്രകമ്പനം അനുഭവപ്പെട്ടത്. തൃത്താല, ആനക്കര, കപ്പൂർ, തിരുമിറ്റക്കോട് തുടങ്ങിയിടങ്ങളിലാണ് പാലക്കാട്ട് പ്രകമ്പനം അനുഭവപ്പെട്ടത്.
റിക്ടർ സ്കെയിലിൽ മൂന്ന് തീവ്രതയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.