BREAKING NEWS
dateTHU 5 DEC, 2024, 12:21 AM IST
dateTHU 5 DEC, 2024, 12:21 AM IST
back
Homebusiness
business
SREELAKSHMI
Mon Dec 02, 2024 10:33 AM IST
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചേക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി
NewsImage

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വേനൽക്കാലത്ത് പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയിലാണ്. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

'ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. അതുകൊണ്ട് വൈദ്യുതി നിരക്ക് വർദ്ധനവ് അനിവാര്യമാണ്. നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് കെഎസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കും. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ച ചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്ക് വർദ്ധനവ് ഉണ്ടാകുക. സമ്മർ താരിഫ് കൊണ്ടുവരുന്നതും ആലോചനയിലുണ്ട്'- മന്ത്രി പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE