തിരുവനന്തപുരം: മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന യുവാവ് സംരക്ഷണഭിത്തി കെട്ടാത്ത കിണറ്റിൽ വീണ് മരിച്ചു. നേമം പുന്നമംഗലം ഭാസ്കരാലയത്തിൽ രാഹുൽ കൃഷ്ണ(ചന്തു-26)യാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ കൂട്ടുകാരുമായി ഇദ്ദേഹം കാലടിയിൽ ഒത്തുകൂടിയിരുന്നു. കോൾ വന്നപ്പോൾ ഫോണെടുത്ത് കിണറിനടുത്തേക്കു നടക്കുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.