വാഷിങ്ടൻ : യുഎസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റനെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജ്ടൗൺ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലാണ് 78 വയസ്സുകാരനായ ബിൽ ക്ലിന്റനെ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.