BREAKING NEWS
dateTHU 21 NOV, 2024, 3:03 PM IST
dateTHU 21 NOV, 2024, 3:03 PM IST
back
Homepolitics
politics
Aswani Neenu
Thu Apr 25, 2024 09:50 AM IST
പോളിങ്​ ബൂത്തിൽ ചെല്ലുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം, തിരിച്ചറിയൽ രേഖകൾ ഇവയൊക്കെ
NewsImage

കോഴിക്കോട്: വോട്ടവകാശം പൗരന്‍റെ ഏറ്റവും സുപ്രധാന അവകാശമാണ്​. പരമാവധി നേരത്തെ പോളിങ്​ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കാൻ ​ശ്രദ്ധിക്കണം.

രാവിലെ ഏഴു​ മുതൽ വൈകീട്ട്​ ആറു​ വരെയാണ്​ പോളിങ്​. പോളിങ്​ ബൂത്തിൽ ചെല്ലുമ്പോൾ എങ്ങനെയാണ്​ വോട്ടവകാശം വിനിയോഗിക്കേണ്ടതെന്ന്​ അറിഞ്ഞിരിക്കണം.

വോട്ടുയന്ത്രത്തിൽ ശ്രദ്ധിക്കേണ്ടത്​:

● വോട്ടർ വോട്ടിങ്​ കമ്പാർട്ടുമെന്‍റിന്​ മുന്നിലെത്തുമ്പോൾ മൂന്നാം പോളിങ്​ ഓഫിസർ ബാലറ്റ്​ യൂനിറ്റ്​ വോട്ടിങ്ങിന്​ സജ്ജമാക്കും. ഈ ഘട്ടത്തിൽ ബാലറ്റ്​ യൂനിറ്റിലെ ‘READY’ ലൈറ്റ്​ പ്രകാശിക്കും.

● തുടർന്ന്​, ബാലറ്റ്​ യൂനിറ്റിൽ വോട്ടർ തെരഞ്ഞെടുത്ത സ്ഥാനാർഥിയുടെ പേര്​/ചിഹ്നത്തിന്​ നേരെയുള്ള ബട്ടണിലോ/നോട്ടക്ക്​ നേരെയുള്ളതോ ആയ നീല ബട്ടണിൽ അമർത്തണം

● ബട്ടൺ അമർത്തിയ സ്ഥാനാർഥിയുടെ പേരിനോ ചിഹ്നത്തിനോ/നോട്ടക്ക്​ നേരെയുള്ളതോ ആയ ചുവന്ന ലൈറ്റ്​ പ്രകാശിക്കുന്നു

● തെരഞ്ഞെടുത്ത സ്ഥാനാർഥിയുടെ/ നോട്ടയുടെ ക്രമ നമ്പർ, പേര്​, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ്​ സ്ലിപ്​​ വിവിപാറ്റ്​ പ്രിൻറ്​ ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു

● കൺട്രോൾ യൂനിറ്റിൽ നിന്ന്​ ‘ബീപ്’​ ശബ്​ദം ഉയർന്നാൽ വോട്ട്​ വിജയകരമായി രേഖപ്പെടുത്തിയെന്ന്​ ഉറപ്പുവരുത്തുന്നു

● വിവിപാറ്റിൽ ബാലറ്റ്​ സ്ലിപ്​ കാണാതിരിക്കുകയോ ഉയർന്ന ശബ്​ദത്തിൽ ‘ബീപ്​’ ശബ്​ദം കേൾക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ പ്രിസൈഡിങ്​ ഓഫിസറെ ബന്ധപ്പെടാം

വോട്ടെടുപ്പ്​ പ്രക്രിയയുടെ ഘട്ടങ്ങൾ

● പോളിങ്​ ബൂത്തിലെത്തുന്ന വോട്ടർ ക്യൂവിൽ നിൽക്കണം

● പോളിങ്​ ഓഫിസർ വോട്ടർപട്ടികയിൽ വോട്ടറുടെ പേരും തിരിച്ചറിയൽ രേഖയും പരിശോധിക്കുന്നു

● മറ്റൊരു പോളിങ്​ ഓഫിസർ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും സ്ലിപ്​​ നൽകുകയും ഒപ്പിടുവിക്കുകയും ചെയ്യും

● മറ്റൊരു പോളിങ്​ ഓഫിസർ സ്ലിപ്​​ സ്വീകരിക്കുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യുന്നു

● ഇലക്​ട്രോണിക്​ വോട്ടുയന്ത്രം (ഇ.വി.എം) സ്ഥാപിച്ച സ്ഥലത്തെത്തി വോട്ടർക്ക്​ താൽപര്യമുള്ള സ്ഥാനാർഥിക്കുനേരെ/നോട്ടക്ക്​ നേരെയുള്ള ബട്ടൺ അമർത്തണം. ഇതോടെ, ചുവപ്പ്​ ലൈറ്റ്​ തെളിയുന്നു. ഇതോടെ, വോട്ട്​ രേഖപ്പെടുത്തൽ പൂർത്തിയായി.

ഉപയോഗിക്കാം, ഈ തിരിച്ചറിയൽ രേഖകൾ

പോ​ളി​ങ് ബൂ​ത്തി​ലെ​ത്തു​മ്പോ​ൾ തി​രി​ച്ച​റി​യി​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ന​ൽ​കു​ന്ന ഫോ​ട്ടോ ഐ.​ഡി കാ​ർ​ഡ് (എ​പി​ക്) ആ​ണ്. എ​ന്നാ​ൽ ‘എ​പി​ക്’ കാ​ർ​ഡ് കൈ​വ​ശ​മി​ല്ലാ​ത്ത​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച ഫോ​ട്ടോ​പ​തി​ച്ച മ​റ്റ് 12 അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാം. അവ:

● ആ​ധാ​ർ കാ​ർ​ഡ്

● പാ​ൻ കാ​ർ​ഡ്

● എം.​എ​ൻ.​ആ​ർ.​ഇ.​ജി.​എ തൊ​ഴി​ൽ കാ​ർ​ഡ് (തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​ബ് കാ​ർ​ഡ്)

● ബാ​ങ്ക്/​പോ​സ്റ്റ് ഓ​ഫി​സ് ന​ൽ​കു​ന്ന ഫോ​ട്ടോ സ​ഹി​ത​മു​ള്ള പാ​സ്ബു​ക്കു​ക​ൾ

● ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡ്

● ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്

● ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ന​ൽ​കു​ന്ന സ്മാ​ർ​ട്ട് കാ​ർ​ഡ്

● ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ട്

● ഫോ​ട്ടോ സ​ഹി​ത​മു​ള്ള പെ​ൻ​ഷ​ൻ രേ​ഖ

● കേ​ന്ദ്ര, സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, പ​ബ്ലി​ക് ലി​മി​റ്റ​ഡ് ക​മ്പ​നി എ​ന്നി​വ​യി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കു​ന്ന ഫോ​ട്ടോ പ​തി​ച്ച ഐ.​ഡി കാ​ർ​ഡ്

● എം.​പി/​എം.​എ​ൽ.​എ/​ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ൽ (എം.​എ​ൽ.​സി) അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ

● ഭി​ന്ന​ശേ​ഷി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് (യു.​ഡി ഐ.​ഡി കാ​ർ​ഡ്)

● ഏഴ്​ സെക്കൻഡ്​ നേരം ബാലറ്റ്​ സ്ലിപ്​​ ഗ്ലാസിലൂടെ കാണാവുന്നതാണ്​. പ്രിൻറ്​ ചെയ്ത സ്ലിപ്​​ വിവിപാറ്റിൽ സുരക്ഷിതമായിരിക്കും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE