തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സർജറി വിഭാഗം പി.ജി വിദ്യാർഥിനി ഡോ. ഷഹാനയെയാണ് ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടത്. ഷഹാനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത് ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർഥികളാണ് പോലീസിനെ വിവരമറിയിച്ചത്.
ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് കുറിപ്പ് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്.