കൊല്ലം: തേവലക്കര ബോയ്സ് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു എസിനെ സസ്‌പെൻഡ് ചെയ്തു.
ക്ലാസ് മുറിയോട് ചേർന്ന തകര ഷെഡിന് മുകളിൽ വീണ കൂട്ടുകാരന്റെ ചെരിപ്പ് എടുക്കാൻ കയറിയ മിഥുൻ മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. ഏറെ നാളായി വൈദ്യുതി ലൈൻ അപകടകരമായ നിലയിലായിട്ടും അധികൃതർ അനങ്ങിയിരുന്നില്ല.