
കോതമംഗലം: നെല്ലിക്കുഴിയില്‍ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി മാങ്കുളം താളുംകണ്ടം മലനിരപ്പേല്‍ ഹരിയുടെ മകള്‍ നന്ദനയെ(20)യാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ് നന്ദന. ഞായറാഴ്ച രാവിലെയാണ് നന്ദനയെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ദുരൂഹതയില്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.