BREAKING NEWS
dateFRI 8 MAY, 2026, 7:23 PM IST
dateFRI 8 MAY, 2026, 7:23 PM IST
back
Homeregional
regional
SREELAKSHMI
Thu May 07, 2026 03:18 PM IST
ആലിംഗനം ചെയ്യാൻ ശ്രമിച്ച ചെറിയാൻ ഫിലിപ്പിനെ തള്ളിമാറ്റി ബിന്ദു കൃഷ്‌‌ണ
NewsImage

 തിരുവനന്തപുരം: നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയ കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദു കൃഷ്‌ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.ബിന്ദു കൃഷ്‌ണ ശ്രമത്തെ എതിർത്തെങ്കിലും ചെറിയാൻ ഫിലിപ്പ് വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബിന്ദു കൃഷ്‌ണ നടന്നുവരുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചശേഷം മുന്നോട്ടുപോകുന്ന ബിന്ദു കൃഷ്‌ണ ചെറിയാൻ ഫിലിപ്പിനെ കണ്ടതും കൈ കൊടുക്കാൻ ശ്രമിച്ചു. എന്നാൽ, ചെറിയാൻ ഫിലിപ്പ് അവരെ ആലംഗനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ആ ശ്രമം എതിർത്ത ശേഷം ഒഴിഞ്ഞ് മാറാൻ ശ്രമിച്ചപ്പോൾ വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചു. പിന്നാലെ ചെറിയാൻ ഫിലിപ്പിനെ തള്ളിമാറ്റിയശേഷം അവർ കൈകൂപ്പി മുന്നോട്ട് നീങ്ങുകയായിരുന്നു.വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ചെറിയാൻ ഫിലിപ്പിനെതിരെ വലിയ രീതിയിൽ വിമർശനം ഉയരുകയാണ്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE