മലയിൻകീഴ് : ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന പരാതിയിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തു. വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ പുതുവീട്ടുമേലെ വാർഡ് അംഗം ജോണിക്കെതിരെയാണ് കേസ്. ജൂലൈ ആറിനാണ് സംഭവം.
പഞ്ചായത്തിലെ എ.ഡി.എസ്.വാർഷികത്തോടനുബന്ധിച്ച് ആഹാര വിതരണത്തിലെ അപാകത ചൂണ്ടിക്കാണിച്ചതിന് പിന്നിലുള്ള വിരോധമാണ് പൊതുജനമധ്യത്തിൽ വെച്ച് അധിക്ഷേപിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. അസഭ്യം വിളിച്ച് മാനഹാനി വരുത്തിയെന്നും പരാതിയിൽ പറയുന്നു.