ന്യൂഡല്‍ഹി: അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരിച്ച 103റെയില്‍വേ സ്റ്റേഷനുകള്‍ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേരളത്തിൽ വടകര, ചിറയിന്‍കീഴ് റെയില്‍വേ സ്‌റ്റേഷനുകളും ഇതില്‍ ഉള്‍പ്പെടും. പുതുച്ചേരിയുടെ പരിധിയില്‍വരുന്ന മാഹിയിലേതടക്കം 18 സംസ്ഥാനങ്ങളിലെ 103 റെയില്‍വേ സ്റ്റേഷനുകള്‍ രാജസ്ഥാനിലെ ബിക്കാനേറിലാകും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക.
ഇന്ത്യയിലുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകള്‍ ഘട്ടം ഘട്ടമായി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ദീര്‍ഘകാല പദ്ധതിയാണ് അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി.സ്റ്റേഷനിലെ കെട്ടിടങ്ങളും പ്രവേശനകവാടങ്ങളും നവീകരിക്കുക. കാത്തിരിപ്പ് ഹാളുകള്‍, ടോയ്ലറ്റുകള്‍, പ്ലാറ്റ്ഫോമുകള്‍, മേല്‍ക്കൂര എന്നിവ മെച്ചപ്പെടുത്തുക. ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, സൗജന്യ വൈ-ഫൈ തുടങ്ങിയ സൗകര്യങ്ങള്‍ ആവശ്യമായിടത്ത് സജ്ജീകരിക്കുക. തുടങ്ങിയ നവീകരണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടത്തിയിട്ടുള്ളത്.കേരളത്തിലെ രണ്ട് ഡിവിഷനുകളിലായി 30 റെയില്‍വേ സ്റ്റേഷനുകളില്‍ ഈ പദ്ധതിക്ക് കീഴില്‍ നവീകരണം നടത്തിവരികയാണ്