ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ക്ക് ദാരുണാന്ത്യം. 10 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
11 മദ്രാസ് ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ (11 എം.എൽ.എ) വാഹനമാണ് ചൊവ്വാഴ്ച വൈകീട്ട് അപകടത്തിൽപെട്ടത്. ബാനോയിലേക്ക് പോയ വാഹനമാണ് ഘരോവയിൽ ദുരന്തത്തിനിരയായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കുത്തനെയുള്ള 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു