വാൻകോവർ: കാനഡയിലെ എഡ്മന്‍റണിൽ 20കാരനായ ഇന്ത്യൻ പൗരൻ വെടിയേറ്റു മരിച്ചു. ഹർഷൻദീപ് സിങ് ആണ് മരിച്ചത്. വാൻകോവറിന്‍റെ ഇന്ത്യൻ കോൺസുലേറ്റ് ആണ് വാർത്ത പുറത്തുവിട്ടത്.
ഡിസംബർ ആറിന് നടന്ന സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവാൻ റെയിൻ (30), ജൂഡിത്ത് സോൾട്ടോക്സ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.വെള്ളിയാഴ്ച സെൻട്രൽ എഡ്മന്‍റണിലെ അപാർട്ട്മെന്‍റ് കോംപ്ലസിലാണ് വെടിവെപ്പ് നടന്നത്. ഉടൻ തന്നെ ഹർഷൻദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാദേശിക ഭരണകൂടുമായി ബന്ധം പുലർത്തുന്നതായും ഹർഷൻദീപിന്‍റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്നും കോൺസുലേറ്റ് അറിയിച്ചു.