മഞ്ചേരി: തൃക്കലങ്ങോട് കാരക്കുന്നില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആമയൂര്‍ റോഡ് പുതിയത്ത് വീട്ടില്‍ പരേതനായ ഷേര്‍ഷ സിനിവര്‍ എന്ന ഇബ്‌നുവിന്റെ മകള്‍ ഷൈമ സിനിവര്‍ (19) ആണ് മരിച്ചത്.
അയല്‍വാസിയും ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിയുമായ സുഹൃത്ത് കൈക്കോട്ടുപറമ്പില്‍ സജീറിനെ (19) രാത്രിയോടെ അവശനിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമമാണെന്നു കരുതുന്നു.തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പ്ലസ്ടു കഴിഞ്ഞ് പി.എസ്.സി. പരീക്ഷാപരിശീലനം നടത്തിവരുകയാണ് ഷൈമ. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ച ഷൈമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അടുത്തദിവസം നിക്കാഹ് ചടങ്ങുകള്‍ നടക്കാനിരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് കാരക്കുന്ന് വലിയ ജുമാമസ്ജിദില്‍ കബറടക്കം നടക്കും. മാതാവ്: സുനീറ. സഹോദരങ്ങള്‍: തസ്നി സിനിവര്‍, നിഷാല്‍