BREAKING NEWS
dateMON 13 OCT, 2025, 10:46 PM IST
dateMON 13 OCT, 2025, 10:46 PM IST
back
Homeregional
regional
SREELAKSHMI
Thu Oct 09, 2025 09:22 AM IST
പ്രകൃതിവിരുദ്ധ പീഡനത്തിൽ മാനസികനില തെറ്റി 13-കാരൻ, നടുവണ്ണൂർ സ്വദേശിയായ 65-കാരനായി തിരച്ചിൽ
NewsImage

നടുവണ്ണൂർ: പ്രകൃതിവിരുദ്ധ പീഡനം നേരിട്ടതിനെത്തുടർന്ന് 13-കാരൻ മാനസികനില തെറ്റി ആശുപത്രിയിൽ ചികിത്സയിൽ. പഠനത്തിലും മത്സരപരീക്ഷകളിലും മികവുപുലർത്തിയിരുന്ന കുട്ടിക്ക്‌ ഈ വർഷം സ്കൂളിൽ പോകാൻപോലും കഴിഞ്ഞിട്ടില്ല.

പലതവണ ആത്മഹത്യാശ്രമം നടത്തി. ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ചികിത്സാകേന്ദ്രത്തിലാണ് കുട്ടിയുള്ളത്. സാധാരണമല്ലാത്ത പെരുമാറ്റവും അകാരണമായി വെറുപ്പ് പ്രകടിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ കുട്ടിയെ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു.

സൈക്യാട്രി വിഭാഗത്തിൽ നടത്തിയ കൗൺസലിങ്ങിലാണ് പ്രകൃതിവിരുദ്ധപീഡനം നടന്നത് തിരിച്ചറിഞ്ഞത്. ഈ വർഷം പലതവണ കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതി. ചൈൽഡ് ലൈൻ പ്രതിനിധികൾ വിവരം പോലീസിന് കൈമാറിയതിനെത്തുടർന്ന് െസപ്റ്റംബർ 17-ന് പേരാമ്പ്ര പോലീസ് പോക്സോ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. നടുവണ്ണൂർ എലങ്കമൽ നാറാണത്ത് ആലിക്കുട്ടി(65)യുടെപേരിലാണ് കേസ്. ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിട്ടില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. പ്രതിക്കായി അന്വേഷണം ശക്തമായി നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE