BREAKING NEWS
dateMON 2 NOV, 2026, 9:33 PM IST
dateMON 2 NOV, 2026, 9:33 PM IST
back
Homeregional
regional
SREELAKSHMI
Mon Nov 02, 2026 08:32 AM IST
പ്രാർഥനയുടെ മറവിൽ 16കാരിയെ പീഡിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ
NewsImage

കരുനാഗപ്പള്ളി: ആത്മീയ ഉണർവിനെന്ന പേരിൽ യൂട്യൂബിലൂടെ തത്സമയ പ്രാർഥന സദസ്സുകളും മറ്റും നടത്തുന്നയാൾ 16കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതൃമാതാവിന്റെ അസുഖം മാറ്റിനൽകാമെന്ന് വിശ്വസിപ്പിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഓച്ചിറ പുതുപ്പള്ളി കൊച്ചയ്യത്ത് പടീറ്റതിൽ നിയാസ് ജൗഹരി (34) പിടിയിലായത്.

യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി അഞ്ച് ലക്ഷത്തോളം ഫോളോവർമാരുള്ള ഇയാൾ ‘വോയ്സ് ഓഫ് നിയാസ് ജൗഹരി’, ‘നിയാസ് ജൗഹരി ഹബീബി’ എന്നീ പേജുകളിലൂടെ മതപ്രഭാഷണവും സാമൂഹിക വിമർശനവും പ്രാർഥന സദസ്സുകളും നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പരാതിക്കാരിയുടെ പിതൃമാതാവിന്റെ ശരീരത്തിലുള്ള ബാധ ഒഴിപ്പിക്കാനാണെന്ന് പറഞ്ഞ് കുട്ടിയെയും പിതൃമാതാവിനെയും ഓച്ചിറ മേമനയിലെ അൽ ഹബീബിയ ഇസ്‍ലാമിക് അക്കാദമിയിൽ വിളിച്ചുവരുത്തിയും പ്രതി വാടകക്ക് താമസിക്കുന്ന വീട്ടിൽ വെച്ചുമാണ് പീഡനത്തിനിരയാക്കിയത്. 2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന സംഭവങ്ങൾ പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌