വടകര: പാർകോ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ വിശദീകരണവുമായി മാനേജ്‍മെന്റ്. പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റൽ മികച്ച രീതിയിൽ മുന്നോട്ടുപോവുകയാണെന്നും മാനേജ്‍മെന്റ് വ്യക്തമാക്കി. നിലവിലുള്ള ഡോക്ടർമാരുടെ സേവനത്തിന്റെ കാര്യത്തിലോ ചികിത്സാ നിരക്കിലോ ഇളവുകളുടെ കാര്യത്തിലോ മാറ്റം ഉണ്ടായിട്ടില്ല. ഇത് വരെ ജനങ്ങൾക്ക് പാർകോ- ഇഖ്റ ഹോസ്പിറ്റലിൽ കിട്ടിയിരുന്ന ഡോക്ടർമാരുടെ സേവനങ്ങളും സൗജന്യങ്ങളും തുടർന്നും പാർകോയിൽ ലഭ്യമായിരിക്കും. പാർകോയുടെ ലക്ഷ്യം ലോകോത്തര ചികിത്സ കുറഞ്ഞ ചിലവിൽ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. ആ ഉത്തരവാദിത്വം പാർകോ തുടർന്നും നിറവേറ്റുന്നതുമായിരിക്കുമെന്നും മാനേജ്‍മെന്റ് വ്യക്തമാക്കി. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ പാർകോ മാനേജ്മെന്റ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിച്ചു വരികയുമാണ് എന്നും ഇവർ കൂട്ടിച്ചേർത്തു.