വടകര: മാഹിയില്‍ നിന്ന് കടത്തിയ 48 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കന്‍ വടകര എക്‌സൈസിന്റെ പിടിയിലായി. തലശ്ശേരി തിരുവങ്ങാട് സാഗരിക വീട്ടില്‍ അനില്‍കുമാറിനെയാണ് (55) അറസ്റ്റ് ചെയ്തത്. വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരീഷ് കുമാര്‍ കെ.പിയും പാര്‍ട്ടിയും ചോറോട് മുട്ടുങ്ങലില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മദ്യം കടത്തിയ KL.58.G.2032 നമ്പര്‍ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ സോമസുന്ദരന്‍ കെ.എം, പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സുരേഷ് കുമാര്‍ സി.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിരാജ് കെ എന്നിവരും ഉള്‍പ്പെട്ടു.