BREAKING NEWS
dateMON 9 NOV, 2026, 1:07 AM IST
dateMON 9 NOV, 2026, 1:07 AM IST
back
Homepolitics
politics
SREELAKSHMI
Tue Sep 03, 2024 10:00 AM IST
എം.ഡി.എം.എ.യും കഞ്ചാവുമായി വടകര സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ
NewsImage

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും മയക്കുമരുന്ന് പിടിച്ചെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടയിൽ ബെംഗളൂരുവിൽനിന്ന്‌ കാറിൽ കടത്തിക്കൊണ്ടുവന്ന 52.25 ഗ്രാം എം.ഡി.എം.എ.യും 12.90 ഗ്രാം കഞ്ചാവുമായി വടകര സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായി. ഒഞ്ചിയം പുതിയോട്ട് അമൽരാജ് (32), അഴിയൂർ കുഞ്ഞിപ്പള്ളി അജാസ് (32) എന്നിവരെയാണ്‌ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്‌.

കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് ചെക്ക് പോസ്റ്റിൽ മയക്കുമരുന്ന് പിടിക്കുന്നത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌