BREAKING NEWS
dateWED 2 JUL, 2025, 12:43 AM IST
dateWED 2 JUL, 2025, 12:43 AM IST
back
HomeInshort
Inshort
SREELAKSHMI
Wed Jun 11, 2025 11:00 PM IST
പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ല ;ശശി തരൂർ എംപിയ്ക്ക് മുന്നറിയിപ്പ് നൽകി ഹെെക്കമാൻഡ്
NewsImage

ന്യൂഡൽഹി: പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്ന് ശശി തരൂർ എംപിയ്ക്ക് മുന്നറിയിപ്പ് നൽകി കോൺഗ്രസ് ഹെെക്കമാൻഡ്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ വിദേശത്ത് പോയ തരൂർ തിരിച്ചെത്തിയിട്ടും കാണാൻ ഇതുവരെ ഹെെക്കമാൻഡ് തയ്യാറായിട്ടില്ല. വിദേശ രാജ്യങ്ങളുമായി ആശയവിനിമയത്തിന് രൂപീകരിക്കുന്ന സമിതിയിൽ ശശി തരൂരിന് മുഖ്യ പങ്കാളിത്തം നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായാണ് വിവരം. തരൂരിന് അനുകൂലമായ ചില ശബ്ദങ്ങളും കോൺഗ്രസിൽ നിന്ന് ഉയരുന്നുണ്ട്.

അതേസമയം, ഇന്ത്യ - പാക് സംഘർഷത്തിൽ വിദേശ രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ച വലിയ ഫലം കണ്ടെന്ന് ശശി തരൂർ അറിയിച്ചു. ഇന്ത്യയുടെ നിലപാട് കൃത്യമായി രാജ്യങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞെന്നും കോൺഗ്രസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് സമയമാകുമ്പോൾ മറുപടി പറയാമെന്നും തരൂർ വ്യക്തമാക്കി

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE