BREAKING NEWS
dateTHU 24 SEPT, 2026, 9:12 PM IST
dateTHU 24 SEPT, 2026, 9:12 PM IST
back
Homeregional
regional
SREELAKSHMI
Thu Sep 24, 2026 06:23 AM IST
ഓപ്പറേഷൻ പി ഹണ്ട് ;കോഴിക്കോട് റൂറൽ ജില്ലയിൽ 3 കേസുകൾ രജിസ്റ്റർ ചെയ്തു
NewsImage

കോഴിക്കോട് : സംസ്ഥാനവ്യാപകമായി നടന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ പരിശോധനയുടെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലയിൽ 3 കേസുകൾ രജിസ്റ്റർ ചെയ്തു. കൊടുവള്ളി, താമരശ്ശേരി, വടകര പോലീസ് ആണ് കേസുകൾ രജിസ്റ്റർ ചെയ്തത്.കുട്ടികളുടെ അശ്ലീല വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല വെബ്സൈറ്റ് കളിൽ നിന്ന് ഡൌൺ ലോഡ് ചെയ്തു കാണുകയും വിൽക്കുകയും ചെയ്യുന്നവരെ കേന്ദ്രീ കരിച്ചായിരുന്നു പ്രധാനമായും അന്വേഷണം നടത്തിയത്. നിരവധി ഫോണുകൾ റെയിഡിൽ പിടിച്ചെടുത്തു. 

പിടിച്ചെടുത്ത മുഴുവൻ ഫോണുകളും ഫോറെൻസിക് പരിശോധനകൾക്കായിഅയക്കും.പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് പ്രതികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കും ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസിന്റെ മേൽ നോട്ടത്തിൽ സൈബർ പോലീസ് ഉദ്യോഗസ്ഥരും അടങ്ങിയ വിവിധ സംഘങ്ങൾ ആയാണ് പരിശോധന നടത്തിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE