വത്തിക്കാൻ: ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ. മാർപാപ്പ ഓക്‌സിജന്റെ സപ്പോർട്ടില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായും മാസ്ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപാണ് പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന മാർപാപ്പയുടെ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടത്. അത് ലോകമെമ്പാടുമുളള വിശ്വാസികൾക്ക് ആശ്വാസം പകരുന്ന തരത്തിലുളളതായിരുന്നു.
ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് കഴിഞ്ഞ മാസം 14നാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലായതിനുശേഷം അദ്ദേഹം പൊതുവേദികളിൽ എത്തിയിരുന്നില്ല.