BREAKING NEWS
dateTHU 21 NOV, 2024, 6:15 PM IST
dateTHU 21 NOV, 2024, 6:15 PM IST
back
HomeRegional
Regional
SREELAKSHMI
Mon Nov 18, 2024 03:13 PM IST
നഴ്സിങ് വിദ്യാർഥിയുടെ മരണം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി
NewsImage

തിരുവനന്തപുരം : പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വീണ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി. സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്നാണ് വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണം നടത്താന്‍ മന്ത്രി നിർദേശം നൽകിയത്.

വെള്ളിയാഴ്ച ഉച്ചക്ക് ഹോസ്റ്റലിന്റെ മുകളിൽ നിന്നും ചാടിയാണ് തിരുവനന്തപുരം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥി അമ്മു മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിൻറെ ആരോപണം. റാഗിങ്ങും വ്യക്തിഹത്യയും സ്ഥിരമായി നേരിടേണ്ടി വന്നുവെന്നും അമ്മു കിടന്നുറങ്ങിയ മുറിയിൽ അതിക്രമിച്ച് കടക്കാൻ സഹപാഠികൾ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. 

സഹോദരി മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നാണ് അമ്മുവിൻറെ സഹോദരൻ പറഞ്ഞത്. പലപ്പോഴും സഹപാഠികൾ മർദ്ദിക്കാൻ ശ്രമിച്ചിരുന്നുവെന്നും അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE