BREAKING NEWS
dateTHU 12 MAR, 2026, 12:28 PM IST
dateTHU 12 MAR, 2026, 12:28 PM IST
back
Homeregional
regional
SREELAKSHMI
Wed Mar 11, 2026 12:46 PM IST
ബിതുല്‍ബാലന്റെ വീടിന് ബോംബെറിഞ്ഞ കേസ്; രണ്ട് പേർ അറസ്റ്റിൽ
NewsImage

വടകര: മന്ത്രി വീണ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കെ.എസ് യു.നേതാവിൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിൽ. സി.പി.എം. പ്രവർത്തകരായ തോടന്നൂര്‍ മനക്കൽ മീത്തൽ മിഥുൻ ലാൽ , ആലോള്ളത്തിൽ രൂപേഷ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

കെ.എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ ബാലൻറ തോടന്നൂരിലെ വീടിന് നേരെ ഇക്കഴിഞ്ഞ 27 ന് പുലർച്ചെ രണ്ടര മണിയോടെ ബോംബെറിഞ്ഞത്. മുഖം മറച്ചെത്തിയ മൂനംഗ സംഘമാണ് അക്രമം നടത്തിയത്. വീടിൻ്റ ഗേറ്റിന് മുന്നിലെത്തി വീടിന് നേരെ ബോംബെറിയുന്ന അക്രമികളുടെ സി.സി.ടി.വി. ദൃശ്യം പുറത്ത് വന്നിരുന്നു. വീടിൻ്റെ മുൻവശത്ത് നിന്നും എറിഞ്ഞ ബോംബ് ജനലിൻ്റ മുകൾ ഭാഗത്ത് തട്ടി പൊട്ടിത്തെറിക്കുകയുണ്ടായി. ജനൽ ചില്ലുകൾ തകരുകയും ചുമരിന് കേട് പാട് സംഭവിക്കുകയുമുണ്ടായി. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE