BREAKING NEWS
dateTUE 10 MAR, 2026, 5:55 PM IST
dateTUE 10 MAR, 2026, 5:55 PM IST
back
Homeregional
regional
SREELAKSHMI
Tue Mar 10, 2026 10:37 AM IST
ബൈക്കുകൾ കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് ദാരുണാന്ത്യം
NewsImage

നെടുമങ്ങാട്: ആര്യനാട് - നെടുമങ്ങാട് റോഡിൽ ഉഴമലയ്ക്കൽ ഗവ. ആശുപത്രിക്ക് മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. കുളപ്പട പാതാരിമൂല ശ്രുതി ഭവനിൽ ശ്രീലാൽ (25), ഉഴമലയ്ക്കൽ മൊണ്ടിയോട് മേക്കുംകര വീട്ടിൽ രാജേഷ് (21), ഉഴമലയ്ക്കൽ വാലുക്കോണം പത്തേക്കർ പാലക്കുഴി പുത്തൻ വീട്ടിൽ ബിനോയ് (21), പരുത്തിക്കുഴി എ.ബി.എസ് വില്ലയിൽ അഭിനവ് (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ദുരന്തമുണ്ടായത്.

അമിത വേഗതയിൽ എത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് പേർ സംഭവ സ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യയുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അഭിനവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും തിങ്കളാഴ്ച മരണമടഞ്ഞു. രാജേഷും ബിനോയിയും ജോലി കഴിഞ്ഞു ആര്യനാട് ഭാഗത്തുള്ള വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇതിനിടയിൽ അമിതവേഗതയിൽ എതിർ ദിശയിൽ ശ്രീലാലും അഭിനവും സഞ്ചരിച്ചിരുന്ന ബൈക്ക് വന്നു ഇടിക്കുകയായിരിന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ തെറിച്ചു റോഡിൻ്റെ വശങ്ങളിലേക്ക് പോയി. രണ്ട ബൈക്കുകളിലെയും യാത്രക്കാർ റോഡിൽ തെറിച്ചു വീണു. രണ്ട് ബൈക്കുകളും പൂർണമായി തകർന്ന നിലയിലാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE