BREAKING NEWS
dateTUE 24 JUN, 2025, 4:07 PM IST
dateTUE 24 JUN, 2025, 4:07 PM IST
back
Homeregional
regional
Aswani Neenu
Mon Jun 23, 2025 04:53 PM IST
നൂതന സൗകര്യങ്ങളോടെ വില്യാപ്പള്ളി, മണിയൂർ ഐടിഐ കെട്ടിടങ്ങൾ പൂർത്തിയാവുന്നു
NewsImage

വടകര: കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തികൾ അവലോകനം ചെയ്യുന്നതിനുള്ള സിഎംടി യോഗം വടകര റെസ്റ്റ് ഹൗസിൽ വച്ച് ചേർന്നു. മണ്ഡലത്തിലെ വിവിധ പ്രവർത്തികളുടെ പുരോഗതി സംബന്ധിച്ച് ചർച്ച ചെയ്തു. മണിയൂർ ഐടിഐ യുടെ പുതിയ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ പൂർത്തിയായി. മണിയൂർ ഐടിഐയുടെ ഒന്നാം നിലയുടെ മേസന്റി പ്രവർത്തികൾ നടന്നുവരുന്നതായും, വില്യാപ്പള്ളി ഐടിഐയുടെ ഫ്ളോറിങ് പ്രവർത്തി 90% പൂർത്തിയായതായും യോഗം വിലയിരുത്തി. വില്യാപ്പള്ളി ഐടിഐ കെട്ടിടം ജൂലൈ മാസം പൂർത്തീകരിക്കാനും, മണിയൂർ ഐടിഐ കെട്ടിടം ആഗസ്റ്റ് മാസത്തിൽ പൂർത്തീകരിക്കാനും യോഗത്തിൽ കരാറുകാരന് നിർദ്ദേശം നൽകി.

നൂതന രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള രണ്ട് കെട്ടിടങ്ങളിലും ഇലെക്ട്രിഫിക്കേഷൻ പ്രവർത്തികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വർക്ക്ഷോപ്പ്, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റ് ബ്ലോക്ക്‌ , സ്റ്റാഫ്‌ റൂം, ക്ലാസ്സ്‌ റൂം, സ്റ്റോർ റൂം, തുടങ്ങിയ സൗകര്യങ്ങളോടുകൂടി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് കെട്ടിടം സജ്ജമാക്കുക. ദീർഘകാലമായി സ്ഥലപരിമിതി മൂലവും ,അസൗകര്യവും കാരണവും ബുദ്ധിമുട്ടിയിരുന്ന വില്യാപ്പള്ളി ,മണിയൂർ ഐടിഐ കെട്ടിടങ്ങൾ ഉന്നത നിലവാരത്തിലേക്ക് ഉയരുകയാണ്. യോഗത്തിൽ കെ പി കുഞ്ഞമ്മത് കുട്ടി എം എൽ എ , പെതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജയൻ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിധിൻ ലക്ഷ്മണൻ ,എൻജിനീയർമാർ, ഓവർസിയർമാർ എന്നിവർ പങ്കെടുത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE